വീടിനു സംഭവിക്കുന്ന വിള്ളലുകള്‍ക്ക് പരിഹാരം

വീടിനു സംഭവിക്കുന്ന വിള്ളലുകള്‍ക്ക് പരിഹാരം

907
0
SHARE

ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും കാണുന്ന സ്വാഭാവികമായ കാര്യമാണ് വിള്ളലുകള്‍. എന്നാല്‍ ഈ വിള്ളലുകള്‍ ഉണ്ടാകുന്നത് തുടക്കത്തില്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ഒരു പരിധിവരെ നമുക്ക് മാറ്റാന്‍ പറ്റും.

എന്നാല്‍ അതേപോലെ തന്നെ ഉണ്ടായ വിള്ളലുകള്‍ എത്രയും പെട്ടന്ന് പരിഹാരം തേടുന്നത് ആ കെട്ടിടത്തിന്‍റെ ഈടിനും പിന്നീടുണ്ടാകുന്ന ചോര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണ്.

വാട്ടര്‍ പ്രൂഫിംഗ് കണ്‍സള്‍ട്ടന്റ് ശ്രീ വി.ജയചന്ദ്രന്‍ നായര്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദമായി പറഞ്ഞു തരുന്നു.

കെട്ടിടങ്ങളില്‍ പല സ്ഥലങ്ങളിലായാണ് വിള്ളലുകള്‍ ഉണ്ടാകുന്നത്. ഒന്ന് ചുമരിലും പിന്നീടുണ്ടാകുന്നത് റൂഫിലും ആയിരിക്കും. രണ്ടു നിള്ളലുകളും രണ്ടു തരത്തില്‍ കാണേണ്ടവയാ​‍ണ്.

ചുമരില്‍ വരുന്ന വിള്ളലുകള്‍ക്ക് കാരണങ്ങള്‍ പലതായിരിക്കാം. ഒന്നാമത്തെ കാര്യം വീടിന്റെ പണിയില്‍ തേയ്ക്കാന്‍ നേരം എടുക്കുന്ന സിമന്റിന്റെ അളവില്‍ കൂടുതല്‍ വന്നാല്‍ വിള്ളല്‍ ഉണ്ടാകും. കൂടുമ്പോള്‍ മാത്രമല്ല അളവില്‍ കുറഞ്ഞാലും വിള്ളല്‍ ഉണ്ടാകും.

വിള്ളല്‍ ഒഴിവാക്കാനായി സിമന്റിന്റെ അളവ് മിക്സിംഗില്‍ കറക്റ്റ് തന്നെ ആയിരിക്കണം എന്ന് അദ്ദേഹം പറയുന്നു.

ഇങ്ങനെ പല രീതിയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിനേക്കുറിച്ച് ശ്രീ വി. ജയചന്ദ്രന്‍ നായര്‍ വീഡിയോയില്‍ പറയുന്നു. അതിനു ശേഷം വിള്ളലുകള്‍ വരാതിരിക്കാന്‍ നിര്‍മ്മാണ വേളയില്‍ എന്തെല്ലാം ചെയ്യാം എന്നും അദ്ദേഹം പറയുന്നു.

വീഡിയോയില്‍ എല്ലാം വിശദമായി പറഞ്ഞിരിക്കുന്നു. കണ്ടു മനസ്സിലാക്കുക. പരമാവധി ഷെയര്‍ ചെയ്ത് എല്ലാവര്‍ക്കും ഉപകാരപ്പെടുത്തുക.

LEAVE A REPLY