മൊബൈലിൽ അസ്ലിലം കാണുന്നവർ സൂക്ഷിക്കുക ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

മൊബൈലിൽ അസ്ലിലം കാണുന്നവർ സൂക്ഷിക്കുക ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

3503
0
SHARE

സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സെക്സിനോട് ആഭിമുഖ്യമുള്ളവര്‍. സെക്സിനോട് അമിതമായ ആഭിമുഖ്യമുള്ളവര്‍ ലൈംഗിക സാംക്രമിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ളവരാണെന്ന് മാത്രമല്ല അവരുടെ നടപടികള്‍ ദീര്‍ഘകാലയളവില്‍ ഗുരുതരമായ ഫലങ്ങളുണ്ടാക്കുകയും ചെയ്തേക്കാം.

പ്രിയപ്പെട്ടവരുമായുള്ള വേര്‍പിരിയല്‍, ദാമ്പത്യ തകര്‍ച്ച, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുക, സെക്സിനെക്കുറിച്ചുള്ള അമിത ചിന്തയാല്‍ തൊഴില്‍ പ്രകടനം മോശമാകുക, വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം എന്നിവയൊക്കെ സംഭവിക്കാം.

ലൈംഗികമായ അമിതാസക്തി ഉള്ളവര്‍ക്ക് ആവേശത്തോടെയുള്ള പെരുമാറ്റത്തിലോ, ലൈംഗിക താല്‍പര്യങ്ങളിലോ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല.

നിങ്ങളുടെ ലൈംഗിക താല്‍പര്യങ്ങളിലും ആവശ്യങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതിരിക്കുകയും, അപരിചിതരായ ആളുകള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു പോലുള്ള അപകടകരവും, ആവേശകരവുമായ കാര്യങ്ങളില്‍ ഏര്‍പ്പെടലും.

ഇന്‍റര്‍നെറ്റില്‍ അല്ലെങ്കില്‍ വിര്‍ച്വല്‍ സെക്സിലുള്ള അമിതമായ ആസക്തി.

ആപത്സാധ്യകളെക്കുറിച്ച് തിരിച്ചറിയാതെ പല ലൈംഗിക പങ്കാളികള്‍ക്കൊപ്പം സുരക്ഷിതമല്ലാത്ത സെക്സില്‍ ഏര്‍പ്പെടല്‍.

ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരുകയും, ലൈംഗിക ജീവിതം കുടുംബബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക.

ലൈംഗികബന്ധം സാധ്യമാകാതെ വന്നാല്‍ അശാന്തി, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങി കോപം പോലും ഉണ്ടാകുക.

നിങ്ങളുടെ സജീവമായ ലൈംഗിക ജീവിതം കുടുംബത്തില്‍ നിന്ന് മാത്രമല്ല സുഹൃത്തുക്കളില്‍ നിന്നും മറച്ച് വെയ്ക്കുന്ന രണ്ട് മുഖമുള്ള ജീവിതം

ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിനായി ഏറെ സമയവും, പണവും ചെലവിടുന്നു.

ഏറെ സമയം ലൈംഗിക വീഡിയോകള്‍ കാണുകയും, സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു.

ഓണ്‍ലൈനിലോ യഥാര്‍ത്ഥ ജീവിതത്തിലോ ഉള്ള അര്‍ത്ഥമില്ലാത്ത ലൈംഗിക ജീവിതത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും സാധിക്കാതെ പോകുന്നു.

നിങ്ങള്‍ നയിക്കുന്ന ഇരട്ട മുഖമുള്ള ജീവിതം മറച്ചുവെയ്ക്കുന്നതിന് നുണകള്‍ പറയുന്ന ആളായി മാറുന്നു

ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

LEAVE A REPLY