വീട്ടിലെ എല്ലാ പല്ലികളേയും ഓടിയ്ക്കാം

വീട്ടിലെ എല്ലാ പല്ലികളേയും ഓടിയ്ക്കാം

5353
0
SHARE

പല്ലികളില്ലാത്ത വീടുകള്‍ ചുരുങ്ങും. വീട്ടിലെ ഇത്തരം ശല്യക്കാരായ ജീവികളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്ന്.

പല്ലി ശല്യം മാറാന്‍ പലവിധ വഴികളുണ്ട്, വീട്ടില്‍ത്തന്നെ ചെയ്യാവുന്ന വിദ്യകള്‍ പലത്.

പല്ലികളെ ഓടിയ്ക്കാന്‍ പറ്റിയ ചില വിദ്യകളെക്കുറിച്ചറിയൂ,

നാഫ്തലീന്‍ അഥവാ പാറ്റഗുളിക വീട്ടില്‍ പല്ലിശല്യമുള്ളിടത്തു വയ്ക്കുക. ഇത് പല്ലികളെ ഓടിയ്ക്കും.

ഉപയോഗിച്ചു കഴിഞ്ഞ കോഴിമുട്ടയുടെ തോട് കളയാതെ മലര്‍ത്തി വീടുകളുടെ മുക്കിലും മൂലയിലും വയ്ക്കാം.

മയില്‍പ്പീലി ചുവരില്‍ വയ്ക്കുന്നതും പല്ലികളുടെ ശല്യമൊഴിവാക്കാന്‍ ഏറെ നല്ലതാണ്.

ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു ചതച്ച് ആ നീര് വെള്ളത്തില്‍ കലക്കി വീടിന്റെ മൂലകളില്‍ സ്േ്രപ ചെയ്യുന്നതും ഗുണകരമാണ്.

കാപ്പിപ്പൊടി, മൂക്കുപൊടി എന്നിവ ചേര്‍ത്തു കുഴച്ച് ഉരുളകളാക്കി വയ്ക്കുന്നതും പല്ലിശല്യം ഒഴിവാക്കാന്‍ നല്ലതാണ്.

കുരുമുളകു വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യുന്നതും പല്ലികളെ തുരത്താന്‍ ഏറെ ഗുണകരമാണ്.

അപരാജിതചൂര്‍ണം എന്നൊരു ആയുര്‍വേദ മരുന്നുണ്ട്. ഇത വാങ്ങി പുകയക്കുന്നത് പല്ലികളെ തുരത്താന്‍ നല്ലതാണ്.

LEAVE A REPLY