മുഴുവൻ കഷണ്ടി ആയപ്പോള്‍ ഈ പയ്യൻ ചെയ്തത് നിങ്ങൾക്കും ശ്രമിക്കാം മുടി കിളിർക്കും തീർച്ച

മുഴുവൻ കഷണ്ടി ആയപ്പോള്‍ ഈ പയ്യൻ ചെയ്തത് നിങ്ങൾക്കും ശ്രമിക്കാം മുടി കിളിർക്കും തീർച്ച

1807
0
SHARE

ഇത് ഞാന്‍ കഷണ്ടി ഉള്ളവർക്ക് വേണ്ടി മാത്രം …..

എന്നേക്കാൾ കഷണ്ടി ഉള്ളവരെ കാണുമ്പോൾ ഞാൻ എപ്പോഴും സന്തോഷിട്ടേയുള്ളൂ,, വേറെ ഒന്നും അല്ല,അവർക്കും എന്നെപ്പോലെ ഈ ഗതി വന്നല്ലോ എന്ന സമാധാനം !!
എന്നാലും തലേല്‌ കുറച്ചു കൂടി ഒക്കെ മുടി ഉണ്ടായിരുന്നേൽ തെറ്റില്ലായിരുന്നു എന്നും ചെറുതായിട്ടെങ്കിലും മുടി വരാൻ വല്ല മാർഗ്ഗവും ഉണ്ടോ എന്നും ഒക്കെ ഞാൻ കൂലങ്കഷമായി ചിന്തിക്കാറുണ്ട്‌ ,, വെറുതെ ഇരിക്കുമ്പം മാത്രമേ ഇങ്ങിനെ ചിന്തിക്കാറുള്ളൂ ട്ടോ,,

കുറച്ച്‌ കാലം ഇന്ദുലേഖ തേച്ച്‌ നോക്കി,, കൊറച്ച്‌ ദിവസം നിർത്തിയപ്പോ പഴയതിനേക്കാൾ കൂടി മുടി കൊഴിച്ചില്‌,,,
പിന്നീടാണ്‌ ഭാര്യ പറഞ്ഞത്‌ അവള്‌ യൂറ്റൂബിൽ സേർച്ച്‌ ചെയ്തപ്പോ അധികം പേരും പറയുന്നത്‌ മുടി വളരാൻ കുളിക്കുന്നതിനു മുൻപ്‌ ഉള്ളി (സവാള)
തേച്ച്‌ മസ്സാജ്‌ ചെയ്യുന്നത്‌ ഏറ്റവും ബെസ്റ്റ്‌ ആണെന്ന്‌,, അവളെ പറഞ്ഞിട്ടും കാര്യമില്ല,അവള്‌ സേർച്ച്‌ ചെയ്യും ,,
ഏത്‌ ഭാര്യക്കാണ്‌ കെട്ട്യോന്റെ തലേൽ നറച്ച്‌ മുടി കാണാൻ പൂതിയില്ലാത്തത്‌ ,,,

ഏതായാലും സംഗതി തരക്കേടില്ല,എനിക്കിഷ്ടായി,,,
മുടി കൊഴിച്ചില്‌ നിന്നൂന്ന്‌ മാത്രമല്ല ചെറുതായിട്ട്‌ വളരാനും തുടങ്ങി,,
അതുകൊണ്ട്‌ കഷണ്ടിക്കാരേ,,, വർഗ്ഗ സ്നേഹം കൊണ്ട്‌ പറയുകയാണ്‌ , നിങ്ങൾ പ്രകൃതിയിലേക്ക്‌ തിരിച്ചു പോകൂ,,, ഉള്ളി ഉപയോഗിക്കൂ,,,
വിലയോ തുച്ഛം ! ഗുണമോ മിച്ചം !

ആരാധകരുടെ ആവശ്യപ്പ്രകാരം എഡിറ്റ്‌ ചെയ്ത്‌ ചേർക്കുന്നു ,,

വലിയ ഉള്ളി ( സവാള ) മിക്സിയിൽ അടിച്ച്‌ ജ്യുസ്‌ പോലെ ആക്കിയിട്ട്‌ ഒരു അരിപ്പയിൽ കൂടി അതിന്റെ നീരു മാത്രം എടുക്കണം,, ദിവസവും ഒരു 20 മിനുട്ട്‌ നേരത്തേക്കെങ്കിലും തലയിൽ നല്ലവണ്ണം മസ്സാജ്‌ ചെയ്ത്‌ പിടിപ്പിക്കണം,, എന്നിട്ട്‌ കഴുകി കളയാം, ,, ഞാൻ സാധാരണ ഒരു ഉള്ളി എടുത്ത്‌ അതിന്റെ നീര്‌ എടുത്ത്‌ ഫ്രിഡ്‌ജിൽ സൂക്ഷിക്കാറാണു പതിവ്‌,, ഒരാഴ്‌ചയിൽ കൂടുതൽ ഉപയോഗിക്കാൻ ഒരു ഉള്ളിയുടെ നീര്‌ ധാരാളം മതിയാകും,,
നിശ്‌ചയമായും നിങ്ങളിൽ ക്ഷമാശീലമുള്ളവൻ ആരോ അവന്‌ മുടി വളർന്നിരിക്കും

LEAVE A REPLY