രക്ത ഗ്രൂപ്പ് അറിയാമെങ്കില്‍ വ്യക്തിയുടെ സ്വഭാവവും അറിയാം

രക്ത ഗ്രൂപ്പ് അറിയാമെങ്കില്‍ വ്യക്തിയുടെ സ്വഭാവവും അറിയാം

13336
0
SHARE

ജപ്പാനില്‍ ഗവേഷകര്‍ റിസര്‍ച്ചിലൂടെ കണ്ടെത്തിയതാണ് ഈ രസകരമായ കാര്യം. ഓരോ രക്ത ഗ്രൂപ്പുകാര്‍ക്കും ഓരോ സ്വഭാവം ആയിരിക്കും എന്നാണ് ഇതിലൂടെ കണ്ടെത്തിയത്.

ഒ ഗ്രൂപ്പുകാര്‍ എങ്ങനെയെന്ന് നോക്കാം. ഒ ഗ്രൂപ്പുകാര്‍ക്ക് എവിടേയും നേതാവാകുന്നതില്‍ താല്‍പര്യം ഉണ്ടായിരിക്കും. മനസ്സില്‍ എന്തെങ്കിലും ലക്ഷ്യം ഉണ്ടെങ്കില്‍ അവര്‍ അതു നേടുന്നതു വരേയ്ക്കും പരിശ്രമിച്ചു കൊണ്ടേയിരിക്കും. ഇവര്‍ ട്രെന്‍ഡ് സെറ്റര്‍മാര്‍ കൂടി ആയിരിക്കും. എല്ലാവരോടും കൂറുള്ളവരായിരിക്കും, ആത്മാര്‍ത്ഥതയും കരുണയും ദയയും ആത്മവിശ്വാസവും കൂടെയുള്ളവരായിരിക്കും. അല്‍പ്പം കുശുമ്പ് കൂടി ഇവരില്‍ ഉണ്ടാകും. അതിലുപരി അങ്ങേയറ്റം മത്സര ബുദ്ധിയും.

ഇനി എ ഗ്രൂപ്പുകാരുടെ കാര്യം എടുക്കാം. സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരായിരിക്കും എ ഗ്രൂപ്പുകാര്‍. മറ്റുള്ളവരുമായി പെട്ടെന്ന് യോജിച്ചു പോകാനും, ഏതു ടീമിനൊപ്പം ജോലി ചെയ്യാനും എളുപ്പം കഴിയുന്നവരായിരിക്കും. പക്ഷേ വളരെ ദുര്‍ബലമായ മനസ്സുള്ളവരായിരിക്കും, എന്തും താങ്ങാനുള്ള കഴിവ് ഇവരുടെ മനസ്സിനുണ്ടാവില്ല. ക്ഷമയും സ്നേഹവും ഉള്ളവരാണെങ്കിലും കടും പിടുത്തക്കാരായിരിക്കും. അടങ്ങിയിരിക്കാന്‍ ഒട്ടും തന്നെ ശ്രമിക്കാത്ത പ്രകൃതമായിരിക്കും എ ഗ്രൂപ്പുകാര്‍ക്ക്.

ബി ഗ്രൂപ്പുകാര്‍ നേരെ വാ നേരെ പോ എന്ന സ്വഭാവക്കാരായിരിക്കും. എന്തും സ്വന്തം ശൈലിയിലേ ഇവര്‍ ചെയ്യൂ എന്നതാണ് പ്രത്യേകത. വളരെ സര്‍ഗ്ഗാത്മകത് ഉള്ളവരായിരിക്കും ബി ഗ്രൂപ്പുകാര്‍. എളുപ്പം വഴങ്ങുന്നവരും ഏതു സാഹചര്യങ്ങളോടും എളുപ്പം ഇണങ്ങിച്ചേരുന്നവരുമായിരിക്കും. സ്വാതന്ത്ര്യത്തോടെ നടക്കാനായിരിക്കും ഇവര്‍ക്ക് ഇഷ്ടം.

എബി ഗ്രൂപ്പുകാര്‍ വളരെ കൂള്‍ ആയിരിക്കും. പെട്ടെന്ന് തന്നെ എല്ലാവരുമായും അടുക്കും. എല്ലാവരുടേയും ഇഷ്ടം എളുപ്പത്തില്‍ പിടിച്ചു പറ്റും. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് വളരെ പ്രയാസം ആയിരിക്കും

LEAVE A REPLY