ഒരു മെഡിക്കൽ ചെക്കപ്പ് നടത്തി ഒരു വലിയ രോഗി ആയ അവസ്ഥ ഉറപ്പായും വായിക്കണം

ഒരു മെഡിക്കൽ ചെക്കപ്പ് നടത്തി ഒരു വലിയ രോഗി ആയ അവസ്ഥ ഉറപ്പായും വായിക്കണം

4852
0
SHARE

“നിങ്ങളൊരു രോഗവും ഇല്ലാത്തവരാണോ? എങ്കിൽ പോയൊരു മെഡിക്കൽ ചെക്കപ്പ് നടത്തു..പിന്നെ നിങ്ങൾ തനിയെ രോഗി ആയിക്കോളും ”

ഈ അടുത്ത കാലത്തൊരു സിനിമയിൽ നായകൻ ആ ഡയലോഗ് വിളിച്ചു പറഞ്ഞപ്പോൾ ഒരു വിഭാഗം ഡോക്ടർമാർക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. സിനിമക്കെതിരെ ശബ്ദിച്ചു… ഓക്കേ… ആ ഒരു സിനിമയുടെ ഡയലോഗും അതിനോടുള്ള എതിർപ്പും ആയി ബന്ധം ഉള്ള ഒരു സംഭവം ഈ അടുത്ത ദിവസങ്ങളിൽ കാണാൻ ഇടയായി . . “ഇരയുടെ ” സോറി രോഗിയുടെ അപേക്ഷപ്രകാരം പേരുകളും സ്ഥലവും ഒക്കെ ഒഴിവാക്കി ആണ് ഈ പോസ്റ്റ് ഇടുന്നത്. ആ ലേഡിക്കു അവരുടെ പേര് വെളിപ്പെടുത്താനോ സ്ഥാപനങ്ങളുടെ പേര് പറയാനോ താല്പര്യം ഇല്ല അത് കൊണ്ട് അവരുടെ ആ അപേക്ഷ മാനിച്ചു ആ വിഷയം മാത്രം പറയാൻ ആഗ്രഹിക്കുന്നു.

സംഭവം
——————-

രാവിലെ എണീറ്റപ്പോൾ മുതൽ ചെറിയ ശരീര വേദന തോന്നിയപ്പോൾ ആണ് അവർ അടുത്തുള്ള ഡോക്ടറെ കാണാൻ തീരുമാനിച്ചത്. പുള്ളി നല്ല ഡോക്ടർ ആണ്. ചെന്നപ്പോൾ ചെക് ചെയ്തു. വേദന എങ്ങനെ ഉണ്ടായതാവും എന്നറിയാൻ പുള്ളി ചില ടെസ്റ്റുകൾക്കു എഴുതി. അടുത്തുള്ള മെഡിക്കൽ ലാബിലേക്ക് പോയി “രോഗി ” ബ്ലഡ് കൊടുത്തു. റിസൾട്ട് വന്നപ്പോൾ ASOT യുടെ വാല്യൂ 400 …!!! ഇരുന്നൂറിൽ താഴെ മാത്രം നിൽക്കേണ്ട ASO 400 .. റുമാറ്റിക് ഫീവർ പോലുള്ള ഭീകരം ആയ അവസ്ഥ ആണ് അവിടെ രോഗിക്ക് എന്ന് കാണിക്കുന്ന റിസൾട്ട്. ഒപ്പം തന്നെ ട്രൈ ഗ്ലിസറൈഡ് വാല്യൂ 280 ..!! വേണ്ടത് 170 ഇൽ താഴെ. .. !!

രോഗി റിസൾട്ട് പ്രസ്തുത ഡോക്ടറെ കാണിച്ചു. ഇത്രയും അവസ്ഥയിൽ ഉള്ള രോഗിക്ക് ഈ റിസൾട്ട് വച്ച് സ്വാഭാവികം ആയും ഡോക്ടർ മരുന്നുകൾ സ്റ്റാർട്ട് ചെയ്തു. മരുന്ന് കഴിച്ചു തുടങ്ങിയ സ്ത്രീ എന്തോ ഒരു ഒരു ചിന്തയിൽ ആ റിസൾട്ട് മറ്റൊരാളെ കാണിച്ചു. ഇതിനെ കുറിച്ച് ചെറിയ അറിവുള്ള അയാൾ നിങ്ങൾ എന്തായാലും ഒരു സെക്കൻഡ് ഒപ്പീനിയൻ നോക്ക് എന്ന് പറഞ്ഞു. മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് ആ സ്ത്രീ ചെന്നു. കയ്യിലുള്ള
ബ്ലഡ്റിസൾട്ട് ആ ഡോക്ടറെ കാണിച്ചു. റിസൾട്ട് കണ്ട ഈ ഡോക്ടർ അത് നോക്കി.ശേഷം രോഗിയെ പരിശോധിച്ചു.

“നിങ്ങളുടെ ഈ റിസൾട്ട് പ്രകാരം ആണെങ്കിൽ ഇപ്പോൾ നിങ്ങളുടെ ശരീരം മുഴുവൻ നീര് വന്നു വീർത്ത അവസ്ഥ ആവേണ്ടതാണ്. അങ്ങനെ യാതൊരു പ്രശ്നവും നിങ്ങളിൽ കാണുന്നില്ല. അത് കൊണ്ട് ഞാൻ താങ്കളുടെ അസുഖത്തിന് മരുന്ന് എഴുതുന്നതിനു മുൻപ് ഒരിക്കൽ കൂടി ഇതേ ടെസ്റ്റുകൾ എടുക്കണം … എന്നിട്ടു തീരുമാനിക്കാം . മരുന്ന് വേണോ വേണ്ടയോ എന്ന്.”

അങ്ങനെ “രോഗി ” വീണ്ടും ഇതേ ടെസ്റ്റ് എടുക്കാൻ മറ്റൊരു ലാബിലേക്ക് ചെന്നു. അവിടെ എത്തിയ രോഗിക്ക് കിട്ടിയ റിസൾട്ട് ഇൽ അവർ പെർഫെക്റ്റ്ലി ആരോഗ്യം ഉള്ള ഒരാൾ എന്ന് കാണാൻ ആയി. ഒരു അസുഖവും അവർക്കില്ല ..വളരെ നോർമൽ ആയവാല്യൂ ആണ് ആ ലാബിൽ നിന്നും ലഭിച്ചത്. നാന്നൂറിന്റെ സ്ഥാനത് വെറും മുപ്പത്തി ആറ്…!!!
280 സ്ഥാനത് വെറും 146 . അതായത് “രോഗി ” രോഗി അല്ലായിരുന്നു. എല്ലാം സൂപ്പർ നോർമൽ എന്ന അവസ്ഥ . ആ റിസൾട്ട് വാങ്ങി അവർ ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ ചോദിച്ചു വേദന ഉണ്ടായ ദിവസം നിങ്ങൾ എന്തൊക്കെ ആണ് ചെയ്തത്…?

“അന്ന് പറമ്പിലൊക്കെ ചെറിയ ജോലികൾ ഉണ്ടായിരുന്നു സാർ ”

“എങ്കിൽ അപ്പോൾ ഉണ്ടായ എന്തോ മസിൽ പൈൻ മാത്രം ആണ് താങ്കളുടെ പ്രശ്നം.. അതിന്റെ ചെറിയ മേല് വേദന ആണ്.. ഒരു മരുന്നും വേണ്ട.. റിസൾട്ട് ഇൽ വന്ന മിസ്റ്റേക് ആണ് ..ഇനി എങ്കിലും ശ്രദ്ധിക്കുക..”

അങ്ങനെ രോഗം ഇല്ലാത്ത ആ “രോഗി” വീണ്ടും രോഗം ഇല്ലാതെ സന്തോഷത്തോടെ മടങ്ങി പോയി….

അവസ്ഥ
—————-

ഇത് ഒരാളുടെ അവസ്ഥ. ഇതിലിപ്പോ ആരാണ് കുറ്റക്കാരൻ? ടെസ്റ്റ് എഴുതിയ ഡോക്ടറോ? അതോ ആ ടെസ്റ്റ് എങ്ങനെയോ ചെയ്തു വച്ച ലാബോ? ഇനി അഥവാ ലാബ് അങ്ങനെ ചെയ്തു വക്കുമ്പോ രോഗിയുടെ കണ്ടീഷനും ആ ടെസ്റ്റും തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ എന്ന് പോലും ചിന്തിക്കാത്ത ചില ഡോക്ടർമാരോ? എല്ലാവരും ഒരു പോലെ അല്ല അത് കൊണ്ടാണല്ലോ രണ്ടാമത്തെ ഡോക്ടർ കൃത്യം ആയി അനലൈസ് ചെയ്തു അവരെ രക്ഷിച്ചത്. ഇല്ലാത്ത രോഗത്തിന് മരുന്നുകൾ കഴിക്കേണ്ടി വരുന്ന അവസ്ഥ …. രോഗിക്ക് വിശ്വസിക്കാൻ ആവുന്നത് ഡോക്ജ്റാരെ മാത്രം ആണ്… അയാൾ പറയുന്നതാണ് ശെരി. അങ്ങനെ ഇരിക്കെ ആ “ശെരി” പറഞ്ഞു കൊടുക്കുന്ന ആൾ ലാബ് റിസൾട്ടിന്റെ ക്വാളിറ്റി നോക്കുന്നില്ല എങ്കിൽ ….. പിന്നെ എന്താണ് അവസ്ഥ..?? ശെരിക്കും ഇങ്ങനെ ഉള്ള ലാബുകൾ നല്ലൊരു ഡോക്ടറുടെ കൂടി ക്രെഡിബിലിറ്റി ഇല്ലാതാക്കുന്നുമുണ്ട്.

കൂണ് പോലെ മുളച്ചു പൊന്തുന്ന ലാബുകൾ…അതിൽ നല്ലത് ഏതു ചീത്ത ഏതു?? എന്താണ് ഇതിന്റെ ഒക്കെ മാനദണ്ഡം..?? ഡോക്ടർ പറയുന്ന സ്ഥലത്തു പോയി ചെയ്യുകയോ ചെയ്യാതിരിക്കുന്നതോ ആളുകളുടെ ഇഷ്ടം… കുറെ പേരെങ്കിലും നല്ല സ്ഥലങ്ങളിൽ പോവും. പക്ഷെ ഡോക്ടറുടെ വാക്കു വിശ്വസിക്കുന്ന മുക്കാൽ ഭാഗം രോഗികളും ചെന്നെത്തുന്നത് ആ ചുറ്റുപാടിൽ ഉള്ള ഈ ജാതി സ്ഥലങ്ങളിൽ ആണെങ്കിൽ അവരെ രക്ഷിക്കാൻ ഡോക്ടർമാർ തന്നെ മുന്നിലേക്ക് വരണം… ആരോഗ്യ വകുപ്പ് ഇവർക്കെതിരെ നടപടി എടുക്കണം…

വാൽകഷ്ണം
————————-
ഈ പോസ്റ്റിൽ പോലും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത / ലാബിന്റെ പേര് പോലും വെക്കരുത് എന്ന് പറഞ്ഞ ഒരാളെ കൊണ്ട് എങ്ങനെ കേസ് കൊടുപ്പിക്കാൻ ആണ്?? 🙂 റിസൾട്ട് പേപ്പറിൽ നടുവിലും സൈഡിലും ഒക്കെ ലാബിന്റെ പേര് വന്ന ഭാഗം പോലും എഡിറ്റ് ചെയ്യാൻ പറഞ്ഞിരുന്നു . അങ്ങനെ ഉള്ള അവർക്കില്ലാത്ത എന്ത് പ്രശ്നം ആണ് എനിക്ക്??? അല്ലെങ്കിൽ ഇതിനോട് പ്രതികരിക്കുന്ന നിങ്ങള്ക്ക് 🙂 അത് കൊണ്ട് തന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവം ആയി അവസാനിക്കും.
” ഇര ” ക്കു ആവശ്യം ഇല്ലാത്ത ന്യായം നല്കാൻ ഇവിടർക്കും നിർബന്ധം ഇല്ല 🙂 എന്നാലും ഇത് കണ്ടപ്പോൾ ഇതിനെ പറ്റി എഴുതണം എന്ന് തോന്നി. ചില സത്യങ്ങൾ വിളിച്ചു പറഞ്ഞ സിനിമകൾക്കെതിരെ സംസാരിച്ചവർക്കെതിരെ എന്ന നിലക്ക് മാത്രം. ..

കടപ്പാട് :ബിബിൻ മോഹൻ

LEAVE A REPLY