ഇവനാണ് ആ ചുണക്കുട്ടി: ആശുപത്രി ജീവനക്കാരിയുടെ ധാര്‍ഷ്ട്യത്തിനെതിരെ ശബ്ദിമുയര്‍ത്തിയ സോളമന്‍

ഇവനാണ് ആ ചുണക്കുട്ടി: ആശുപത്രി ജീവനക്കാരിയുടെ ധാര്‍ഷ്ട്യത്തിനെതിരെ ശബ്ദിമുയര്‍ത്തിയ സോളമന്‍

2586
0
SHARE

കട്ടപ്പന: കഴിഞ്ഞ ദിവസം ഇടുക്കി പൈനാവ് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയുടെ അഹങ്കാരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വക നല്‍കിയിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ഏന്തി നില്‍ക്കുന്ന അമ്മമാരും, വയോജനങ്ങളും ക്യൂവില്‍ നില്‍ക്കുമ്പോള്‍ ചീട്ട് നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാരിയുടെ ധാര്‍ഷ്ട്യം പുറത്ത് കൊണ്ട് വന്നത് യുവാവിന്റെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു എന്ന് ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് മനസിലകും.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് ആശുപത്രി ജീവനക്കാരിയുടെ അഹങ്കാരത്തിന് തക്ക ശിക്ഷ വാങ്ങി നല്‍കിയത് അടിമാലി കൊന്നത്തടി സ്വദേശിയായ സോളമന്‍ എന്ന യുവാവാണ അനീതിയോട് പ്രതികരിക്കാന്‍ ചങ്കുറപ്പ് കാണിച്ച ആ യുവാവ് ആരാണെന്ന് അന്വേഷണം തുടങ്ങി. ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് വീഡിയോ എടുത്ത യുവാവിന് എതിരെ എന്തെങ്കിലും നടപടിയുണ്ടാവുകയാണെങ്കില്‍ പൊതുസമൂഹം ആ ചുണകുട്ടിയോട് ഒപ്പം നില്‍ക്കുമെന്നും ഒരു കൂട്ടം ആളുകള്‍ ആഹ്വാനവും ചെയ്തു.

വര്‍ഷങ്ങളായി കോഴിക്കോട് ജോലി ചെയ്തു വരികയായിരുന്ന സോളമന്‍ വിദേശത്ത് പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പുറത്തേക്ക് പോകുന്നതിന് മുന്‍പായി വിദേശത്ത് വാഹനം ഓടിക്കുന്നതിന് ഇന്റര്‍നാഷ്ണല്‍ ലൈസന്‍സ് എടുക്കുന്നതിനായാണ് ഇടുക്കിയിലെത്തിയത്. സര്‍ക്കാര്‍ ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്ത ഐ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണ് ഇടുക്കിയിലെ ആശുപത്രിയില്‍ എത്തിയത്.

താന്‍ വന്നപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് മുന്‍പില്‍ നീണ്ട ക്യൂ ആയിരുന്നെന്ന് സോളമന്‍ പറയുന്നു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും രോഗികള്‍ക്ക് ചീട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. അവര്‍ പരസ്പരം സംസാരിയ്ക്കുന്ന തിരക്കിലായിരുന്നു. കൗണ്ടറില്‍ ജീവനക്കാരിയുണ്ടായിരുന്നെങ്കിലും ടിക്കറ്റ് കൊടുക്കുന്നുണ്ടായിരുന്നില്ല. കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും പ്രായമായവരുമൊക്കെ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിട്ടും ചീട്ട് നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയര്‍ന്നിട്ട് പോലും ജീവനക്കാര്‍ സ്വന്തം തിരക്കുകളിയായിരുന്നു. ഇതോടെ താന്‍ വിവരം തിരക്കുകയായിരുന്നുവെന്ന് സോളമന്‍ പറയുന്നു.

ചോദ്യവുമായി ക്യൂവില്‍ നിന്നവര്‍ എത്തിയതോടെ ജീവനക്കാരുടെ തനി സ്വഭാവം പുറത്തായി. ഇപ്പോള്‍ ടിക്കറ്റ് നല്‍കാന്‍ തയ്യാറല്ല എന്ന നിലപാടാണ് ജീവനക്കാരി എടുത്തത്. ജീവനക്കാരിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സോളമന്‍ വീഡിയോ പകര്‍ത്തിയപ്പോള്‍ പോലിസിനെ വിളിയ്ക്കുമെന്ന നിലപാട് സ്വീകരിക്കുകയും സീറ്റില്‍ നിന്ന് ഇറങ്ങി പോവുകയുമാണ് ചെയ്തത്.

1

ഇത് ഒരു താലൂക്ക് ആശുപത്രിയിൽ സംഭവിക്കുന്നതാണ് .. തീർച്ചയായും പരമാവധി ഷെയർ ചെയ്യണം അധികാരികളിൽ എത്തിക്കാം

Posted by Connecting Kerala ആരോഗ്യം Health TIPS on Friday, November 10, 2017

LEAVE A REPLY