സിഗററ്റ് പുകയേക്കാള്‍ അപകടകാരികളാണ് ചന്ദനത്തിരികള്‍ അറിയാമോ

സിഗററ്റ് പുകയേക്കാള്‍ അപകടകാരികളാണ് ചന്ദനത്തിരികള്‍ അറിയാമോ

1341
0
SHARE

ചന്ദനതിരിയുടെ സുഗന്ധം ശ്വസിച്ചാല്‍ ജീവിതത്തിൽ അതിന് വലിയ വില തന്നെ കൊടുക്കേണ്ടി വരും. ജാതിമത ഭേദമന്യേ എല്ലാവരുടേയും വീടുകളിൽ കത്തിക്കുന്ന ഒരു സുഗന്ധ വസ്തുവാണ്ചന്ദനത്തിരി.

ഒരുവിധം എല്ലാവരും ഇതിന്റെ ഗന്ധം ആയാലും ഇതില്‍ നിന്നു വരുന്ന പുക ആയാലും ആഞ്ഞ് വലിച്ച് അത് ആസ്വദിക്കുന്നവരും ആണ്.
എന്നാല്‍ ചന്ദനത്തിരികളില്‍ നിന്നും വരുന്ന പുക ശ്വസിച്ചാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ അറിയുക.

ചന്ദനത്തിരി കത്തിച്ചാല്‍ അത് ആസ്വദിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ അത് ആരോഗ്യത്തിനു ഹാനികരം എന്ന് അറിഞ്ഞതോടെ പലരും ചന്ദനത്തിരികളുടെ ഉപയോഗം കുറച്ചു തുടങ്ങിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചന്ദനത്തിരികളുടെ ഉപയോഗം ആരോഗ്യത്തിന് വളരെ ഹാനികരമാകുമെന്നാണ് പുതിയ പഠനം റിപ്പോര്‍ട്ടുകള്‍. സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ചന്ദനത്തിരികളിൽ നിന്നുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തിയിരിക്കുന്നത്.

അകിൽത്തടി അതായത് ഊദ്, ചന്ദനത്തടി എന്നിവ ഉപയോഗിച്ച് നിർമിച്ച രണ്ട് തരത്തിലുള്ള ചന്ദനത്തിരികളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്. ഈ തിരികൾ കത്തിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ പുകയ്ക്ക് ഡി.എൻ.എ പോലുള്ള ജനിതക വസ്തുക്കളിൽ മാറ്റം വരുത്താനാകുമെന്നാണ് കണ്ടെത്തിയത്.

ഈ രൂക്ഷമായ പുക കോശത്തിന് തന്നെ ഹാനികരമാണ്. അതിനാൽത്തന്നെ സിഗററ്റ് പുകയേക്കാൾ കൂടുതൽ അപകടകാരിയാണ് ചന്ദനത്തിരിയുടെ പുകയെന്നും പഠനം നടത്തിയ റോങ് സു പറയുന്നു. ജേണൽ എൺവയോൺമെന്റൽ കെമിസ്ട്രി ലെറ്റേഴ്സിലാണ് ചന്ദനത്തികളെ കുറിച്ചുള്ള ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

LEAVE A REPLY